ചിത്രം/ആൽബം:
തേനും വയമ്പും ഗാനരചയിതാവു്:
ബിച്ചു തിരുമല സംഗീതം:
രവീന്ദ്രൻ ആലാപനം:
കെ ജെ യേശുദാസ്ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
ഈ വരിശകളിൽ..........
(ഒറ്റക്കമ്പി...)
നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
നിന്റെയിഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
എന്നും ഉള്ളിലെ ദാഹമെങ്കിലും....
(ഒറ്റക്കമ്പി...)
നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
എന്റെ നെഞ്ചിലെ മോഹമെങ്കിലും....
(ഒറ്റക്കമ്പി...)

0 comments:
Post a Comment