Showing posts with label അച്ഛനും ബാപ്പയും(മനുഷ്യന്‍). Show all posts
Showing posts with label അച്ഛനും ബാപ്പയും(മനുഷ്യന്‍). Show all posts

Tuesday, November 4, 2008

അച്ഛനും ബാപ്പയും(മനുഷ്യന്‍)

Film/Album അച്ഛനും ബാപ്പയും
Lyricist വയലാര്‍
Music ദേവരാജന്‍ ജി

Singer യേശുദാസ് കെ ജെ


മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യന്‍)


ഹിന്ദുവായി മുസല്‍‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)


സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങള്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)

Template by - sankarprasad | malayalam songs lyrics