Saturday, November 1, 2008

കാറ്റു വന്നു വിളിച്ചപ്പോള്‍

Film/Album കാറ്റു വന്നു വിളിച്ചപ്പോള്‍
Lyricist ഓ.എന്‍.വി. കുറുപ്പ്
Music എം.ജി. രാധാകൃഷ്ണന്‍

Singer കെ.എസ്. ചിത്ര

കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ... (2)

നീലത്തിരമാലകൾ മേലെ നീന്തും ഒരു നീർക്കിളി പോലെ
കാണാമാ തോണി പതുക്കെ ആലോലം പോകുന്നതു നീ
മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുമ്പേ

നേരത്തേ... നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ... [ കാറ്റേ നീ വീശരുതിപ്പോള്‍...]

ആടും ജലറാണികളിന്നും ചൂടും തനി മുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തി മയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും...
സ്നേഹത്തിൻ മുന്തിരിനീരും ദേഹത്തിൻ ചൂടും നൽകും... [ കാറ്റേ നീ വീശരുതിപ്പോള്‍...]

0 comments:

Template by - sankarprasad | malayalam songs lyrics