Monday, February 14, 2011

കൂടെവിടെ

ചിത്രം/ആൽബം:
കൂടെവിടെ
ഗാനരചയിതാവു്:
ഒ എൻ വി കുറുപ്പ്
സംഗീതം:
ജോൺസൻ
ആലാപനം:
എസ് ജാനകി

ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...
അന്തി പൂമാനം..പൊന്നൂഞ്ഞാലാട്ടും..
മന്ദാരപ്പൂക്കൾ നുള്ളി വാ..
കാണാ തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
കരളിൽ നിറയും കനവുമായ്..പൂങ്കാറ്റേ..ലാലാലാ‍..
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...



ചെല്ല കുറിഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ..
ആയിരം വർണ്ണ ജാലം..ആടി പാടും വേളയിൽ..
ആരോ പാടും താരാട്ടിൻ ഈണം..
ഏട്ടു പാടും സ്നേഹ ദേവ ദൂതികേ വരൂ..
നീ വരൂ...
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...


ഉണ്ണി കിവാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചൂ..
ആരുടെ ദൂതുമായി ആടും മേഘ മഞ്ജലിൽ...
ആരേ തേടി വന്നണഞ്ഞു നീ ആടി മാസ കാറ്റേ..
ദേവദൂതർ പാടും ഈ വഴി..ഈ വഴീ....
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...
അന്തി പൂമാനം..പൊന്നൂഞ്ഞാലാട്ടും..
മന്ദാരപ്പൂക്കൾ നുള്ളി വാ..
കാണാ തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
തിരുമുറിവുകളിൽ..തൂകും കുളിരമൃതായ്..
കരളിൽ നിറയും കനവുമായ്..പൂങ്കാറ്റേ..ലാലാലാ‍..
ആടി വാ കാറ്റേ..പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ...

0 comments:

Template by - sankarprasad | malayalam songs lyrics