Thursday, April 9, 2009

ധ്വനി(അനുരാഗലോലഗാത്രി)

Film/Album ധ്വനി
Lyricist യൂസഫലി കേച്ചേരി
Music നൌഷാദ്
Singer യേശുദാസ് കെ ജെ,പി സുശീല

തര രാ...ര രാ....ര രാ..ര
തര രാ...ര രാ....ര രാ..ര
തര രാ...ര രാ‍....ര രാ‍..ര
അ അ അ........അ അ......അ അ അ...
അ അ അ.... അ....അ ... അ അ

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി........
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]

0 comments:

Template by - sankarprasad | malayalam songs lyrics