Monday, November 3, 2008

മദനോത്സവം( സാഗരമേ )

Film/Album മദനോത്സവം
Lyricist ഓ.എന്‍.വി.കുറുപ്പ്
Music സലില്‍ ചൌധരി

Singer കെ.ജെ.യേശുദാസ്


സാഗരമേ ശന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്ര ദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്

സാഗരമേ ശന്തമാക നീ ...(സാഗരമേ...)

തളിര്‍തൊട്ടിലാരൊ പാടി
തരൂ ഒരു ജന്മം കൂടി
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണൂ ഏതോ കിളിനാദം കേണൂ

ചൈത്ര വിപഞ്ചിക മൂകമയി
എന്റെ മൗനസമാധിയായി (സാഗരമേ)

വിഷുപ്പക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്തേ പാടി
നൂറുചൈത്ര സന്ധ്യാരാഗം

പൂത്തു കാവു നിന്നാത്മാവില്‍,
പൂത്തു കാവു നിന്നാത്മാവില്‍...( സാഗരമേ )

0 comments:

Template by - sankarprasad | malayalam songs lyrics