Monday, November 3, 2008

സമ്മര്‍ ഇന്‍ ബേത്‌ലഹേം

Film/Album സമ്മര്‍ ഇന്‍ ബേത്‌ലഹേം
Lyricist ഗിരീഷ് പുത്തഞ്ചേരി
Music വിദ്യാസാഗര്‍

Singer ശ്രീനിവാസ്,സുജാത


എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ (എത്രയോ ജന്മമായ്


പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മമായ്

0 comments:

Template by - sankarprasad | malayalam songs lyrics