Monday, November 3, 2008

പ്രണയകാലം

Film/Album പ്രണയകാലം
Lyricist റഫീക്ക് അഹമ്മദ്
Music ഔസേപ്പച്ചന്‍
Singer രഞ്‌ജിത്ത്

ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍..പുലരി തിളങ്ങീ മൂകം..
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍..ഇല വെയിലായ് നിന്നെ..
മേഘമായ് എന്‍ താഴ്വരയില്‍..താളമായ് എന്‍ ആത്മാവില്‍..
നെഞ്ചിലും മണ്‍ചിറാതിന്‍ നാളം പോല്‍ നിന്നാലും നീ..

ഒരു കാറ്റില്‍നീന്തി വന്നെന്നില്‍ പെയ്തു നില്‍കൂ നീയെന്നും..
മഴമയില്‍പീലി നീര്‍ത്തും പ്രിയസ്വപ്നമേ...
പല വഴിമരങ്ങളായ് നിനവുകള്‍ നില്‍ക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിന്‍ പദ താളം വഴിയുന്ന വനവീഥി ഞാന്‍..
ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍..പുലരി തിളങ്ങീ മൂകം..
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍..ഇല വെയിലായ് നിന്നെ..

ചിരമെന്‍ തിരകൈകള്‍ നീളും ഹരിതാര്‍ദ്രതീരം..
പല ജന്മമായ് മനം തേടും..മൃതുനിസ്വനം..
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്‍ ഇലകള്‍ പൊതിഞ്ഞൊരു കൂട്ടില്‍..
തപസ്സില്‍ നിന്നുയരുന്നു ശലഭം പോല്‍ നീ...
ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍..പുലരി തിളങ്ങീ മൂകം..
ഇലകളില്‍ പൂക്കളില്‍ എഴുതി ഞാന്‍..ഇല വെയിലായ് നിന്നെ..
മേഘമായ് എന്‍ താഴ്വരയില്‍..താളമായ് എന്‍ ആത്മാവില്‍..
നെഞ്ചിലും മണ്‍ചിറാതിന്‍ നാളം പോല്‍ നിന്നാലും നീ..
ഉം...ഉം...

0 comments:

Template by - sankarprasad | malayalam songs lyrics