Monday, November 3, 2008

നന്ദനം

Film/Album നന്ദനം
Lyricist കൈതപ്രം ദാമോദരന്‍ നമ്പൂതിരി
Music രവീന്ദ്രന്‍

Singer കെ.എസ്. ചിത്ര



കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ …( കാര്‍മുകില്‍ )



ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകചും..(2)
വാടും കരള്ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെതേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ ( കാര്‍മുകില്‍ )


നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍..(2)
വരുംജന്മത്തിലെങ്കിലും ശൗരേയ്

ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്റെ കാല്ക്കല് വീനടിയുവാന് കഴിഞ്ഞുവെങ്കില്‍.. ( കാര്‍മുകില്‍ )

കൃഷ്ണാ... കൃഷ്ണാ.... കൃഷ്ണാ....കൃഷാ‍ാ‍ാ‍ാ‍ാ...

കാര്‍മുകില് വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍...

0 comments:

Template by - sankarprasad | malayalam songs lyrics