Thursday, October 30, 2008

ഗുരുജീ ഒരു വാക്ക്(പെണ്ണിന്റെ )

Film/Album ഗുരുജീ ഒരു വാക്ക്
Lyricist ബിച്ചു തിരുമല
Music ജെറി അമല്‍ദേവ്

Singer യേശുദാസ് & ചിത്ര



പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...)


കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ
തേന്‍ കുടിക്കണതോ കണ്ടൂ
വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം

ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..)
അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവള്‍ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...)

0 comments:

Template by - sankarprasad | malayalam songs lyrics