Thursday, October 30, 2008

ഒരു മെയ്‌മാസപ്പുലരിയില്‍

Film/ആല്‍ബം ഒരു മെയ്‌മാസപ്പുലരിയില്‍
Lyricist പി ഭാസ്ക്കരന്‍
Music രവീന്ദ്രന്‍

Singer ചിത്ര കെ എസ്

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ

നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂതനിര്‍ജ്ജരി പോലെ

ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ
ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

0 comments:

Template by - sankarprasad | malayalam songs lyrics