Thursday, October 30, 2008

ഓളങ്ങള്‍

Film/Album ഓളങ്ങള്‍
Lyricist ഒ എന്‍ വി കുറുപ്പ്
Music ഇളയരാജ

Singer യേശുദാസ് ,എസ് ജാനകി


ലാലാലാ..വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകാകിനി നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്..ലാ.ല..ലാ


ഈ വഴി ഹേമന്തമെത്രവന്നൂ ഈറനുടുത്തു കൈകൂപ്പി നിന്നൂ
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍ പുഷ്പപാത്രങ്ങളിന്‍ തേന്‍ പകര്‍ന്നൂ
മായികാ മോഹമായ് മാരിവില്‍ മാലയായ്
മായുന്നുവോ മായുന്നുവോ ഓര്‍മ്മകള്‍ കേഴുന്നുവോ
(വേഴാമ്പല്‍ കേഴും .....)


ലാലാലാ..ലാലാലാ..
ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തിവയ്ക്കും ഈ വെറും ഓര്‍മ്മകള്‍ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍ക്കും പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ
വാടികളില്‍ വണ്ടുകളാല്‍ ഓര്‍മ്മകള്‍ പാടുന്നുവോ

(വേഴാമ്പല്‍ കേഴും .....)

0 comments:

Template by - sankarprasad | malayalam songs lyrics