Thursday, October 30, 2008

കഥ പറയുമ്പോള്‍(വ്യത്യസ്തനാമൊരു )

Film/Album കഥ പറയുമ്പോള്‍
Lyricist അനില്‍ പനച്ചൂരാന്‍
Music എം ജയ ചന്ദ്രന്‍

Singer പ്രദീപ് പള്ളുരുത്തി


വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ
തല വടിക്കുന്നോര്‍ക്കു തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍


ബാലന്‍ ഒരു കാലന്‍
മുടിമുറിശീലന്‍ അതി ലോലന്‍
മുടിവടിവേലഞനത്തോഴന്‍
നമ്മുടെ ബാലന്‍ ബാലന്‍ ബാലന്‍


പുളകം പതയ്ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശ പ്രകാശാ
ആമാശയത്തിന്റെ ആശ നിറവേറ്റാന്‍
രോമാശയങ്ങള്‍ അറുക്കുന്ന വീരാ....

താര രാജാവിന്റെ സ്നേഹിതന്‍ ബാലന്‍
ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലന്‍
ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ
എല്ലാമൊളിപ്പിച്ച് വെക്കുന്ന കള്ളന്‍ ( ബാലന്‍ ഒരു കാലന്‍....)


കവിളില്‍ തലോടുന്ന ബ്ലേഡിനെ പോലെ
സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്‍ മനസ്സാണു ബാലന്‍
കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോള്‍
നിണം പൊടിക്കുന്നൊരു ക്ഷൌരപ്രവീണന്‍ ( ബാലന്‍ ഒരു കാലന്‍..)

0 comments:

Template by - sankarprasad | malayalam songs lyrics