Thursday, October 30, 2008

ഒന്നു മുതല്‍ പൂജ്യം വരെ

Film/Album ഒന്നു മുതല്‍ പൂജ്യം വരെ
Lyricist ഒ എന്‍ വി കുറുപ്പ്
Music മോഹന്‍ സിതാര

Singer വേണുഗോപാല്‍ ജി



രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ (2)
പൂമിഴികള്‍ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളെ...
വിണ്ണില്‍ വെണ്‍താരങ്ങള്‍..മണ്ണില്‍ മന്താരങ്ങള്‍

പൂത്തു വെണ്‍താരങ്ങള്‍..പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ


കന്നിപ്പൂമാനമ് പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു
പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി
പൂവിന്‍ കാതില്‍ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും...ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിന്നാരെ കൂട്ടായി വന്നു


രാരീ രാരീരം രാരോ....

ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ (2)
സ്നേഹത്തിന്‍ ദാഹവുമായ്‌ നമ്മള്‍ ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ (2)
ഈ മണ്ണിലും..ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായി വന്നു

0 comments:

Template by - sankarprasad | malayalam songs lyrics