കരയിലേക്ക് ഒരു കടല്‍ ദൂരം
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞപരാഗമെന്നോർമ്മകൾ
ആരുംവരില്ലെന്നറിഞ്ഞിട്ടും ആരേയോ
വീണ്ടുംപ്രതീക്ഷിച്ചിരിപ്പൂ... (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി..
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ
പ്രേമമേ നീയെനിക്കെനിക്കാരായിരുന്നെന്ന്
ആരും പറഞ്ഞതില്ലിപ്പോഴും (2)
ആത്മപഥങ്ങളിൽ ആരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടേ
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞപരാഗമെന്നോർമ്മകൾ
About Me
- mallulyrics
- തൃശൂര്‍, കേരള, India
- ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. ഞാന്‍ ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................ sankarprasad.blogspot.com mallusongslyrics.blogspot.com karunamaym.blogspot.com
പുതിയ പോസ്റ്റ്
സിനിമ
- അകലെ (1)
- അക്ഷരങ്ങള്‍ (1)
- അഗ്നിദേവന് (1)
- അഗ്നിസാക്ഷി (1)
- അച്ചുവിന്റെ അമ്മ (1)
- അച്ഛനും ബാപ്പയും (1)
- അച്ഛനും ബാപ്പയും(മനുഷ്യന്) (1)
- ഇടനാഴിയില്‍ ഒരു കാലൊച്ച (1)
- ഇളയരാജ (3)
- ഉണ്ണികളേ ഒരു കഥ പറയാം (1)
- ഉദയനാണു താരം (1)
- ഉള്ളടക്കം (1)
- എം ജി ശ്രീകുമാർ (1)
- എസ് ജാനകി (1)
- ഒ എൻ വി കുറുപ്പ് (2)
- ഒന്നു മുതല്‍ പൂജ്യം വരെ (1)
- ഒരു മെയ്മാസപ്പുലരിയില്‍ (1)
- ഒരു വട്ടം കൂടി (1)
- ഓളങ്ങള്‍(വേഴാമ്പല്‍ കേഴും (1)
- ഔസേപ്പച്ചൻ (1)
- കഥ പറയുമ്പോള്‍(വ്യത്യസ്തനാമൊരു ) (1)
- കരയിലേക്ക് ഒരു കടല്‍ ദൂരം (1)
- കല്യാണരാമന് (1)
- കളിക്കളം (പൂത്താലം ) (1)
- കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ (1)
- കാരുണ്യം (1)
- കാറ്റു വന്നു വിളിച്ചപ്പോള്‍ (1)
- കിരീടം (1)
- കൂടെവിടെ (1)
- കെ എസ് ചിത്ര (2)
- കെ ജെ യേശുദാസ് (5)
- കെ.എസ്.ചിത്ര (2)
- കേരളവർമ്മ പഴശ്ശിരാജാ (1)
- കൈതപ്രം (2)
- കൈതപ്രം ദാമോദരൻ നമ്പൂതിരി (1)
- കൊച്ചു കൊച്ചു സന്തോഷങ്ങൾ (1)
- ക്ലാസ്മേറ്റ്സ് (1)
- ക്ഷണക്കത്ത് (1)
- ഗായത്രി (1)
- ഗുരുജീ ഒരു വാക്ക്(പെണ്ണിന്റെ ) (1)
- ചന്ദ്രോത്സവം (1)
- ചമയം (1)
- ചമ്പക്കുളം തച്ചന് (1)
- ചാമരം (1)
- ചിത്ര (1)
- ചില്ല് (1)
- ജാനകി (1)
- ജി വേണുഗോപാൽ (1)
- ജോണ്സണ് (1)
- ജോൺസൻ (2)
- തന്മാത്ര (1)
- തേനും വയമ്പും (1)
- ദേവരാഗം (1)
- ദേവരാജന്‍ (1)
- ധ്രുവം(തുമ്പിപ്പെണ്ണേ) (1)
- ധ്വനി(അനുരാഗലോലഗാത്രി) (1)
- നഖക്ഷതങ്ങൾ (1)
- നന്ദനം (1)
- നമ്പൂതിരി (1)
- നാഥാ നീ വരും (1)
- പി ജയചന്ദ്രന (1)
- പി ജയചന്ദ്രൻ (1)
- പൂക്കാലം വരവായി( ഏതോ വാർമുകിലിൻ ) (1)
- പ്രണയകാലം(ഒരു വേനല്‍ പുഴയില്‍) (1)
- പ്രണയവര്‍ണ്ണങ്ങള്‍ (1)
- ഫോട്ടോഗ്രാഫര്‍(എന്തേ കണ്ണനു) (1)
- ബോംബെ രവി (1)
- മകള്‍ക്ക്( ചാഞ്ചാടിയാടി ) (1)
- മണിചിത്രത്താഴ് (1)
- മദനോത്സവം( സാഗരമേ ) (1)
- മഴവിൽക്കാവടി (1)
- മൂന്നാം പക്കം (2)
- മൈ ഡിയർ കുട്ടിച്ചാത്തൻ (1)
- മോഹൻ സിത്താര (1)
- യാത്ര (കുന്നത്തൊരു കാവുണ്ട്..) (1)
- യേശുദാസ് (4)
- രവീന്ദ്രന് (1)
- രവീന്ദ്രൻ (1)
- വന്ദനം (തീരം തേടും) (1)
- വിദ്യാസാഗര്‍ (2)
- വേണുഗോപാല്‍ (1)
- ശരത്ത് (1)
- ശാലിനി എന്റെ കൂട്ടുകാരി (1)
- ശ്രീനിവാസ് (1)
- സമ്മര്‍ ഇന്‍ ബേത്ലഹേം (1)
- സുഖമോ ദേവി (2)
- സുജാത (2)
- ഹിസ് ഹൈനസ് അബ്ദുള്ള (1)
Monday, February 14, 2011
കരയിലേക്ക് ഒരു കടല്‍ ദൂരം
Posted by
mallulyrics
at
8:42 PM
0
comments
സിനിമ : കരയിലേക്ക് ഒരു കടല്‍ ദൂരം
തേനും വയമ്പും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
ഈ വരിശകളിൽ..........
(ഒറ്റക്കമ്പി...)
നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
എന്നും ഉള്ളിലെ ദാഹമെങ്കിലും....
(ഒറ്റക്കമ്പി...)
നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
എന്റെ നെഞ്ചിലെ മോഹമെങ്കിലും....
(ഒറ്റക്കമ്പി...)
Posted by
mallulyrics
at
8:28 PM
0
comments
സിനിമ : കെ ജെ യേശുദാസ്, തേനും വയമ്പും, രവീന്ദ്രൻ
തന്മാത്ര
ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു...)
നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു...)
പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...)
------------------------------------------------------------------------
Posted by
mallulyrics
at
8:18 PM
0
comments
സിനിമ : കൈതപ്രം, തന്മാത്ര, പി ജയചന്ദ്രൻ, മോഹൻ സിത്താര
ക്ഷണക്കത്ത്
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
Posted by
mallulyrics
at
8:16 PM
0
comments
സിനിമ : കെ ജെ യേശുദാസ്, കെ.എസ്.ചിത്ര, കൈതപ്രം, ക്ഷണക്കത്ത്, ശരത്ത്